Details
സീത പരിത്യാഗം രാവണനെ വധിച്ച ശേഷം സീതാദേവിയോടൊപ്പം അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമൻ രാജാവായി വാഴുന്നു. പ്രജകളെ സന്തോഷത്തോടെ ഭരിക്കുന്നതിനിടയിൽ, ഒരു ദിവസം ശ്രീരാമൻ തന്റെ ചാരന്മാരിൽ നിന്ന് ഒരു വിവരം അറിയുന്നു. അയോധ്യയിലെ ഒരു അലക്കുകാരൻ തന്റെ ഭാര്യയെ സംശയിച്ച്, "ഞാൻ രാമനെപ്പോലെ സീതയെ സ്വീകരിക്കില്ല" എന്ന് പറയുന്നത് രാമന്റെ ചെവിയിലെത്തി.