Details
പരശുരാമഗർവ്വശമനം: അയോധ്യയിലേക്കുള്ള മടക്കയാത്രയിൽ വെച്ചാണ് രാമനും കൂട്ടർക്കും വഴിയിൽ പരശുരാമനെ കാണേണ്ടി വരുന്നത്. ക്ഷത്രിയകുലത്തെ ഇരുപത്തിയൊന്ന് തവണ നിഗ്രഹിച്ച അത്യുഗ്രനായ മഹർഷിയാണ് പരശുരാമൻ. ശിവന്റെ വില്ലൊടിച്ച് സ്വയംവരം നടത്തിയ രാമന്റെ ധീരതയെക്കുറിച്ച് കേട്ടറിഞ്ഞ പരശുരാമൻ, ശ്രീരാമനെ പരീക്ഷിക്കുന്നതിനായി മഹാവിഷ്ണുവിന്റെ ദിവ്യമായ വൈഷ്ണവചാപം കുലയ്ക്കാൻ ആവശ്യപ്പെടുന്നു.